ഫോട്ടോഗ്രഫി മത്സരം - വിശദാംശങ്ങള്‍
ഡിസൈനറായിരുന്ന ജയൻ മന്ത്രയുടെ ഓർമ്മയ്ക്കായി ജയനൊപ്പം നടന്നവർ സംഘടിപ്പിക്കുന്ന രൂപകല്പനയുടെ ഉത്സവത്തിന്റെ (Festival of Design) ഭാഗമായാണ് ഈ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നത്. 2024 നവംബർ 10 മുതൽ ഡിസംബർ 10 വരെ ഭാരതപ്പുഴയുടെ തീരത്ത് പലയിടങ്ങളിലായാണ് രൂപകല്പനയുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടക്കുന്നത്.
നിറം, ലാളിത്യം, വിഷയത്തോടുള്ള ചേര്‍ച്ച, ഫോണ്ടുകളുടെ ഉചിതമായ ക്രമീകരണം എന്നിവ ജയദേവന്റെ ഡിസൈനുകളുടെ പ്രത്യേകതയായിരുന്നു. ജയൻ മന്ത്ര ചിത്രകലയിലും നിര്‍മാണകലയിലും ഫോട്ടോഗ്രഫിയിലും പരിശീലനവും പരീക്ഷണങ്ങളും നടത്തി. രൂപകല്പനയിലേക്ക് ഇത്തരം മേഖലകളെ ബന്ധിപ്പിക്കുന്നതിൽ നിരന്തരം ശ്രദ്ധിച്ചു.
മത്സരത്തെക്കുറിച്ച്
ഒരു പ്രത്യേക ആശയത്തെയോ സങ്കല്പത്തെയോ അടിസ്ഥാനമാക്കി നിങ്ങളെടുക്കുന്ന ഫോട്ടോകളുടെ ഒരു പരമ്പരയാണ് മത്സരത്തിന് പരിഗണിക്കുന്നത്. കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടോ ഫോട്ടോയെടുപ്പിൻ്റെ ശൈലി കൊണ്ടോ മറ്റേതെങ്കിലും ഘടകങ്ങൾ മൂലമോ പരസ്പരബന്ധമുള്ള ഫോട്ടോകളുടെ പരമ്പര. ചുരുങ്ങിയത് മൂന്നും പരമാവധി പത്തും ഫോട്ടോകൾ പരമ്പരയിൽ ഉണ്ടായിരിക്കണം. പത്തിലധികം ഫോട്ടോകളുടെ പരമ്പരയാണ് നിങ്ങളുടേതെങ്കിൽ അതിൽ നിന്ന് തിരഞ്ഞെടുത്ത പത്ത് ഫോട്ടോകൾ മത്സരത്തിന് അയക്കാം. നിങ്ങളുടെ ഫോട്ടോ പരമ്പരയുടെ സങ്കല്പവും സമീപനവും വ്യക്തമാക്കുന്ന ഒരു കുറിപ്പും അവശ്യമായ മറ്റ് വിവരങ്ങളും ഇതോടൊപ്പം അയക്കേണ്ടതാണ്.Announcement - 16-11-2024
Last date - 31-12-2024
Result - 10-01-2025
ആർക്കൊക്കെ മത്സരത്തിൽ പങ്കെടുക്കാം
1 പ്രായഭേദമില്ലാതെ മുഴുവൻ ആളുകൾക്കും ഈ മത്സരത്തിന്റെ ഭാഗമായി ഫോട്ടോകൾ അയക്കാവുന്നതാണ്.
2. മത്സരത്തിൽ പങ്കെടുക്കുന്നതിന് യാതൊരു ഫീസും ഇല്ല.
എൻട്രികൾ അയക്കേണ്ട വിധം
1. എൻട്രികൾ ഡിസംബര്‍ 31 രാത്രി 12 മണിക്ക് മുമ്പായി festivalofdesign@gmail.com എന്ന വിലാസത്തിൽ അയക്കണം.
2. ഫോട്ടോകളുടെ Picture Quality, ഫോട്ടോ എടുത്ത ക്യാമറ എന്നിവയേക്കാളുപരി Aesthetic quality, ആശയത്തോട് പുലർത്തുന്ന അടുപ്പം, നീതി എന്നിവയാണ് പരിഗണിക്കുക.
3. ഫോട്ടോകൾ 1MB യിൽ കുറവോ 5MB കൂടുതലോ ആകരുത്. JPEG ഫോർമാറ്റ് ആയാണ് ഫോട്ടോകൾ അയക്കേണ്ടത്.
4. ഫോട്ടോകളോടൊപ്പം മത്സരത്തിൽ പങ്കെടുക്കുന്ന ഫോട്ടോഗ്രാഫറുടെ ബയോഡാറ്റ(ഫോൺ നമ്പർ സഹിതം), ഫോട്ടോസീരീസിന്റെ ആശയത്തെ കുറിച്ചുള്ള കുറിപ്പ് എന്നിവ കൂടി PDF ഫോർമാറ്റിൽ (English/malayalam) അയക്കണം.
5. കൂടുതൽ വിവരങ്ങൾക്ക് 9946237228, 9447358681 ഈ നമ്പറുകളിൽ ബന്ധപ്പെടുക
നിബന്ധനകൾ
താഴെപ്പറയുന്ന മത്സരനിയമങ്ങളും നിബന്ധനകളും പാലിക്കാത്ത എൻട്രികളെ അയോഗ്യരാക്കുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കുന്നതിനായി നിങ്ങൾ സമർപ്പിക്കുന്ന വ്യക്തിഗത വിവരങ്ങളടക്കമുള്ളവ സ്വകാര്യതാ നയങ്ങൾക്കനുസൃതമായി ഉപയോഗപ്പെടുത്തുന്നതാണ്.
വിധികർത്താക്കളുടെയും സംഘാടകരുടെയും തീരുമാനം അന്തിമമായിരിക്കും.
മിനിമം എഡിറ്റിംഗ് സ്വീകാര്യമാണ് (Cropping, Colour correction, Light adjustment) Photo manipulation, AI images തുടങ്ങിയവ ഒഴിവാക്കേണ്ടതാണ് വിധിനിർണ്ണയ സമയത്ത് ആവശ്യമെങ്കിൽ യഥാർത്ഥ ഫോട്ടോ സമർപ്പിക്കണം.
മത്സരത്തിൽ പങ്കെടുക്കുന്ന ഫോട്ടോഗ്രാഫറുടെ വിവരങ്ങൾ പൂർണ്ണമായിരിക്കണം.
അധിക്ഷേപകരമായതോ, അപകീർത്തികരമായതോ, അശ്ലീലമായതോ, ഭീഷണിപ്പെടുത്തുന്നതോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഉള്ളടക്കം ഫോട്ടോകളിൽ ഉണ്ടാകരുത്.
നിയമലംഘനം, ക്രിമിനൽ കുറ്റകൃത്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കരുത്.
Copyrights, Trademarks, Contract rights, Intellectual property rights, വ്യക്തികളുടെ സ്വകാര്യത എന്നിവ ലംഘിക്കാൻ പാടില്ല.
വാണിജ്യ ഉള്ളടക്കം ഉണ്ടാകരുത്.
മൃഗങ്ങളെ ഉപദ്രവിക്കുകയോ, കൃത്രിമം കാണിക്കുകയോ ചെയ്യരുത്
നിബന്ധനകൾ പാലിക്കാത്ത എൻട്രികളെ അയോഗ്യരാക്കുന്നതാണ്
സമർപ്പിക്കപ്പെട്ട ഫോട്ടോകൾ Festival of Design പ്രമോഷണൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ്.
ആവശ്യമെങ്കിൽ സമർപ്പിക്കുന്ന എല്ലാ ഫോട്ടോകളുടെയും പ്രിന്റിന് അനുയോജ്യമായ റെസല്യൂഷൻ ഉള്ള file തരേണ്ടതാണ്.
കുമോർതുലി
ReplyDeleteഇന്ത്യയിലെ പശ്ചിമ ബംഗാളിലെ വടക്കൻ കൊൽക്കത്തയിലെ ഒരു പരമ്പരാഗത കുശവക്കാരുടെ സ്ഥലമാണ് കുമാർതുലി. ഈ നഗരം ശിൽപ നിർമ്മിതിക്ക് പേരുകേട്ടതാണ്. പ്രസിദ്ധമായ ബംഗാളിലെ കാളീ പൂജക്കും ബിംബങ്ങൾ ഒഴുക്കുന്നതിനും ഇവിടത്തെ ശിൽപ്പ നിർമ്മാണം ഉപയോഗപ്പെടുത്തുന്നു. വിവിധ ഉത്സവങ്ങൾക്ക് കളിമൺ വിഗ്രഹങ്ങൾ നിർമ്മിക്കുക മാത്രമല്ല അവ പതിവായി കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.
മുദ്ര ഗോപി
28 ൽ പരം വർഷമായി ഫോട്ടോഗ്രാഫി ചെയ്യുന്നു. യാത്രകൾ, എഴുത്ത്,സൗഹൃദങ്ങൾ, പരിസ്ഥിതി പ്രവർത്തനം, പൊതുപ്രവർത്തനം എന്നിവയിൽ താൽപര്യം.
ഭാര്യ - ഒരു മകൾ, ഒരു മകൻ.
ഫോട്ടോഗ്രാഫിയിൽ വിവിധ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
സ്ഥലം തൃത്താലക്കടുത്ത തലക്കശ്ശേരി. പടിഞ്ഞാറങ്ങാടിയിൽ മുദ്ര സ്റ്റുഡിയോ എന്ന സ്ഥാപന പാർട്ട്ണർ.
സംഘടനാതലത്തിൽ വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.
നിലവിൽ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന Nature club co-ordinator.
Ph: 9846840888