ഫോട്ടോഗ്രഫി മത്സരം - വിശദാംശങ്ങള്‍
ഡിസൈനറായിരുന്ന ജയൻ മന്ത്രയുടെ ഓർമ്മയ്ക്കായി ജയനൊപ്പം നടന്നവർ സംഘടിപ്പിക്കുന്ന രൂപകല്പനയുടെ ഉത്സവത്തിന്റെ (Festival of Design) ഭാഗമായാണ് ഈ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നത്. 2024 നവംബർ 10 മുതൽ ഡിസംബർ 10 വരെ ഭാരതപ്പുഴയുടെ തീരത്ത് പലയിടങ്ങളിലായാണ് രൂപകല്പനയുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടക്കുന്നത്. നിറം, ലാളിത്യം, വിഷയത്തോടുള്ള ചേര്‍ച്ച, ഫോണ്ടുകളുടെ ഉചിതമായ ക്രമീകരണം എന്നിവ ജയദേവന്റെ ഡിസൈനുകളുടെ പ്രത്യേകതയായി രുന്നു . ജയൻ മന്ത്ര ചിത്രകലയിലും നിര്‍മാണകലയിലും ഫോട്ടോഗ്രഫിയിലും പരിശീലനവും പരീക്ഷണങ്ങളും നടത്തി. രൂപകല്പനയിലേക്ക് ഇത്തരം മേഖലകളെ ബന്ധിപ്പിക്കുന്നതിൽ നിരന്തരം ശ്രദ്ധി ച്ചു . മത്സരത്തെക്കുറിച്ച് ഒരു പ്രത്യേക ആശയത്തെയോ സങ്കല്പത്തെയോ അടിസ്ഥാനമാക്കി നിങ്ങളെടുക്കുന്ന ഫോട്ടോകളുടെ ഒരു പരമ്പരയാണ് മത്സരത്തിന് പരിഗണിക്കുന്നത്. കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടോ ഫോട്ടോയെടുപ്പിൻ്റെ ശൈലി കൊണ്ടോ മറ്റേതെങ്കിലും ഘടകങ്ങൾ മൂലമോ പരസ്പരബന്ധമുള്ള ഫോട്ടോകളുടെ പരമ്പര. ചുരുങ്ങിയത് മൂന്നും പരമാവധി പത്തും ഫോട്ടോകൾ പരമ്പരയിൽ ഉണ്ടായിരിക്കണം. പത്തിലധി...